Present Tense; Simple present, Present continuous, Present perfect and Present perfect continuous

Simple Present Tense ൽ കർത്താവ് എക വചനമാന്നെങ്കിൽ ക്രിയയുടെ കൂടെ 'S' എന്ന് ചേർക്കണം.
My mother cooks everyday.
ഇതേ ടെൻസിൽ കർത്താവിന്റെ സ്ഥലത്ത് 'I'  എന്നാണെങ്കിൽ അല്ലെങ്കിൽ ബഹുവചനമാണെങ്കിൽ  'S' ചേർക്കേണ്ടതില്ല. 
I go to school everyday. 
We play football every morning. 

Present Continuous Tense ൽ കർത്താവ് ഏകവചനമാണെങ്കിൽ is എന്നും ബഹുവചനമാണെങ്കിൽ 'are'  എന്നും 'I' എന്നാണെങ്കിൽ 'am' എന്നും ചേർത്ത് ക്രിയയോട് 'ing' ചേർക്കുന്നു.
Musthafa is calling me (singular)
Mothers are waiting in the hall (plural)
I am standing in the queue 

Present perfect tense പൂര്‍ണ്ണതയിലെത്തിയ വര്‍ത്തമാന കാലം
ക്രിയ പുര്‍ത്തിയായിരിക്കുന്ന ഒരു കാര്യം പറയാന്‍ / ക്രിയ പുര്‍ത്തിയായിരിക്കുന്ന അവസ്ഥ പറയാന്‍ ഈ tense ഉപയോഗിക്കുന്നു.
Has lived: She has lived here all her life.
Have worked: I have worked here since I graduated school.
Has done: He has finished his homework.
Has forgotten: She has forgotten her folder.
Present perfect tense ൽ കർത്താവ് ഏകവചനമാണെകിൽ ക്രിയക്ക് മുമ്പ് has എന്നും ബഹുവചനമാണെങ്കിൽ have എന്നും ഉപയോഗിച്ചു  ക്രിയയുടെ participle ചേർക്കുന്നു.  'I' എന്നതാണ് കർത്താവെങ്കിൽ അത് ബഹുവചനമായി പരിഗണിക്കുന്നു. 
Musthafa has come 
Students have gone
I have done it

Present perfect continuous tense ൽ കർത്താവ് ഏകവചനമാണെകിൽ has been എന്നും ബഹുവചനമാണെങ്കിൽ have been എന്നും ചേർത്ത് ക്രിയയോട് 'ing' ചേർക്കുന്നു.  കർത്താവ് 'I' ആണെങ്കിലും ബഹുവചനമായി പരിഗണിക്കുന്നു. 
My brother has been working in Dubai since last two years
Students have been waiting here since morning. 
I have been standing here since noon.

Comments